കോഴിക്കോട്: നല്ല ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകരോട് അപേക്ഷിക്കേണ്ട അവസ്ഥയാണുള്ളതെന്ന് ദേശീയ പുരസ്ക്കാര ജേതാവ് നടി സുരഭി ലക്ഷ്മി. അവാര്‍ഡ് സിനിമയെന്ന പേരില്‍ മിന്നാമിനുങ്ങിനെയും തഴയുന്ന സാഹചര്യമാണുള്ളതെന്നും സുരഭി പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബും കാലിക്കറ്റ് ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ന്യൂസ് ഫോട്ടോ പ്രദര്‍ശനം ബിയോണ്ട് വേര്‍ഡ്സിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ദേശീയ പുരസ്ക്കാരം ലഭിച്ചതോടെ സ്വീകരണവും ആദരവും ലഭിക്കുന്നുണ്ടെങ്കിലും ആളുകള്‍ സിനിമ കാണുന്നില്ല എന്നത് ദുഖകരമാണന്നും സുരഭി പറഞ്ഞു. കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനം ചലച്ചിത്രതാരം അഞ്ജലി അമീര്‍ ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരുദൂര് അധ്യക്ഷത വഹിച്ചു. ടി.പി. ചെറൂപ്പ, എന്‍. രാജേഷ്, പി.ജെ. ഷെല്ലി, രാജേഷ്മേനോന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: