കണ്ണൂര്‍: കര്‍ണാടകത്തിലെ ബിജെപി മലയാളി സെല്‍ ആദ്യപ്രവര്‍ത്തന വര്‍ഷം പിന്നിടുന്നതിനൊടനുബന്ധിച്ചുള്ള പ്രത്യേക പരിപാടി ജുലൈ മുപ്പത് ഞായര്‍ രാവിലെ പത്തുമണിക്ക് മല്ലേശ്വരം ജഗന്നാഥ ഭവനില്‍ നടക്കും .മലയാളി സെല്‍ സംസ്ഥാന കണ്‍വീനര്‍ ഗോപിനാഥ് വന്നേരി ആദ്ധ്യക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ബി.എസ്.യദ്ദ്യൂരപ്പ, കേന്ദ്രമന്തി സദാനന്ദ ഗൗഡ, മുന്‍ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പ, മുന്‍മന്ത്രി രാമചന്ദ്ര ഗൗഡ ,ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്, ശോഭ കരന്തലജെ എംപി, എസ്.മുനിരാജ് എംഎല്‍എ, ബിജെപി മഹാനഗര ജില്ലാ പ്രസിഡണ്ട് പി.എന്‍.സദാശിവ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. പ്രശസ്ത എഴുത്തുകാരന് സുധാകരന് രാമന്തളി, സാമൂഹ്യ പ്രവര്ത്തകന് മാര്‍ത്താണ്ഡന്‍പിള്ള എന്നിവരെ ആദരിക്കും. ചടങ്ങില്‍ മലയാളി സെല്ലിന്റെ പ്രവര്‍ത്തനം അടയാളപ്പെടുത്തുന്ന സ്മരണിക പ്രകാശനം ചെയ്യും. കെ.സന്തോഷ് കുമാര്‍ ചെയര്‍മാനായ പ്രോഗ്രാം കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: