ചെറുപുഴ: കോക്കടവിലെ പങ്കജവിലാസം അനീഷിന്റെ ചികില്‍സയ്ക്കായി കാരുണ്യ യാത്ര നടത്തി. പയ്യന്നൂര്‍ പഴയങ്ങാടിപുളിങ്ങോം റൂട്ടിലോടുന്ന ശ്രീകൂര്‍മ്പ, പയ്യന്നൂര്തിരുമേനി റൂട്ടിലോടുന്ന ശ്രീ കൂര്‍മ്പ, പയ്യന്നൂര്തിരുമേനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജാനവി എന്നീ ബസുകളാണ് കാരുണ്യയാത്ര നടത്തിയത്. പയ്യന്നൂരില്‍ നഗര സഭാംഗം നന്ദകുമാര്‍, പയ്യന്നൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സുരേഷ് കോരമത്ത് എന്നിവര്‍ ഫ്ളാഗ് ഓഫ് ചെയ്തു. മനോജ് കുമാര്‍, സന്തോഷ് കുമാര്‍, മോഹനന് കണ്ടോത്ത്, റോയി തോമസ്, ശശിധരന് കണ്ടോത്ത്, സജി അമ്പാട്ട്, പൗലോസ് കിഴുക്കരക്കാട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: