ചെറുപുഴ പഞ്ചായത്ത് തല ചാന്ദ്രദിന ക്വിസ് മല്‍സരം

Wednesday 26 July 2017 10:23 pm IST

ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് തല ചാന്ദ്രദിന ക്വിസ് മല്‍സരം കോഴിച്ചാല്‍ സെന്റ് അഗസ്റ്റ്യന്‍സ് എല്‍പി സ്‌കൂളില്‍ നടന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. ഇമ്മാനുവല്‍ കൂനാങ്കിയില്‍ അധ്യക്ഷത വഹിച്ചു. ചെറുപുഴ പഞ്ചായത്ത് സ്ഥിരം സമിതിയംഗം കൊച്ചുറാണി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മല്‍സരത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. പുളിങ്ങോം വൊക്കേഷ്?ണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പ്രാപ്പോയില്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനവും ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ ജിഎച്ച്എസ്എസ് തിരുമേനി ഒന്നാം സ്ഥാനവും ജോസ്ഗിരി സെന്റ് ജോസഫ് യുപി സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. എല്‍പി വിഭാഗത്തില്‍ ജോസ്ഗിരി സെന്റ് ജോസഫ് യുപി. സ്‌കൂള്‍ ഒന്നും കോഴിച്ചാല്‍ സെന്റ് അഗസ്റ്റ്യന്‍സ് എല്‍പി, വാഴക്കുണ്ടം ജി.എല്‍പി സ്‌കൂള്‍ എന്നിവ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് സ്ഥിരം സമിതിയംഗം കൊച്ചുറാണി ജോര്‍ജ്, ഫാ. ഇമ്മാനുവല്‍ കൂനാങ്കിയില്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.