ന്യൂദല്‍ഹി: പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) സ്ഥിരം കാമ്പസിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ആഗസ്റ്റ് അവസാനം കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയന് ദല്‍ഹിയില്‍ കേന്ദ്രമന്ത്രിയുമായി ഐഐടിയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
അപ്പോഴാണ് കാമ്പസ് ഉദ്ഘാടനം ആഗസ്റ്റ് അവസാനം നടത്താമെന്ന് നിശ്ചയിച്ചത്. ഇപ്പോള്‍ താത്ക്കാലിക കാമ്പസിലാണ് ഐഐടി പ്രവര്‍ത്തിക്കുന്നത്. കഞ്ചിക്കോട്ടാണ് നിര്‍ദിഷ്ട സ്ഥിരം ക്യാമ്പസ്. പാലക്കാട് ഐഐടിയില്‍ ആര്‍ക്കിടെക്ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ആരംഭിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: