കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാല് വൈദികര്‍ക്ക് പരിക്ക്

Wednesday 26 July 2017 10:10 pm IST

അടിമാലി: ധ്യാനത്തില്‍ പങ്കെടുത്ത് മടങ്ങിയ വൈദികര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ 10 മണിയോടെ വാളറ അഞ്ചാംമൈലിന് സമീപത്താണ് അപകടം ഉണ്ടായത്. കൊടുങ്ങലൂര്‍ ഒഎസ്‌ജെ സഭയിലെ വൈദികരായ ഫാ.ജോഷി കോനത്ത്, ഫാ.സുനില്‍ കല്ലറയ്ക്കല്‍, ഫാ.പോള്‍ തോട്ടത്തില്‍ശ്ശേരിയില്‍, ഫാ. ബിജു സേവ്യര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതില്‍ ഫാദര്‍ ബിജു സേവ്യറാണ് വാഹനം ഓടിച്ചിരുന്നത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് 80 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. മരത്തില്‍ തട്ടിയാണ് കാര്‍ നിന്നത്. ചെങ്കുളത്തെ ധ്യാനാശ്രമത്തില്‍ ധ്യാനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു വൈദികര്‍. ആരുടേയും പരിക്ക് സാരമുളളതല്ല. ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ കഴിഞ്ഞ രണ്ട് ആഴ്ച്ചയ്ക്കിടെ നിരവധി റോഡ് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.