തൊടുപുഴ: കളഞ്ഞ് കിട്ടിയ സ്വര്‍ണമാല തിരികെ നല്കി. ആറ് ദിവസം മുമ്പ് വഴിത്തല ടൗണില്‍ നിന്നും ലഭിച്ച ഒരു പവന് തൂക്കം വരുന്ന മാലയാണ് ഉടമയായ പാലാ മോനിപ്പിള്ളി ചെറിയന്താനത്ത് സാലി സോമിയ്ക്ക് തിരികെ നല്‍കിയത്.
വഴിത്തല മലയപ്പറമ്പില്‍ ശശി എംഎല്-നാണ് മാല വഴിയില്‍ കിടന്ന് ലഭിച്ചത്. ഉടന്‍ തന്നെ ഇത് കരിങ്കുന്നം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഏറെ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് പോലീസ് ഉടമയെ കണ്ടെത്തിയതെന്ന് എസ്ഐ വിജയന് പറഞ്ഞു. ഇന്നലെ വൈകിട്ട് സ്റ്റേഷനിലെത്തിയ ഉടമയ്ക്ക് അഡീ. എസ്ഐ സീന റ്റി പി മാല കൈമാറി. വാര്‍ഡ് മെമ്പര്‍ ടോമിച്ചന് മുണ്ടുപാലം, മാല ലഭിച്ച ശശി എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: