വൃദ്ധമാതാവിന് മര്‍ദ്ദനം

Wednesday 26 July 2017 10:12 pm IST

  നെടുങ്കണ്ടം: വൃദ്ധയായ മാതാവിനെ മകനും, മരുമകളും ചേര്‍ന്ന് കാപ്പിവടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ധിക്കുന്നതായി പരാതി. അന്യാര്‍തൊളു നിര്‍മ്മലാപുരം കൊച്ചുകാലായില്‍ ശോശാമ്മ (68) ആണ് മര്‍ദ്ദനത്തെത്തുടര്‍ന്ന് നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ശോശാമ്മയുടെ മൂന്നാമത്തെ മകനായ ഷിബു ജോബും(42), ഭാര്യ ഷൈനിയും(35) തന്നെ ക്രൂരമായി മര്‍ദ്ധിച്ചതായി ശോശാമ്മ പറയുന്നു. ഇളയ മകനായ സിബിച്ചനൊപ്പം നിര്‍മ്മലാപുരത്തെ കുടുംബ വീട്ടിലാണ് ശോശാമ്മ താമസിച്ചിരുന്നത്. മദ്യലഹരിയില്‍ കുടുംബവീട്ടിലെത്തുന്ന ഷിബു അകാരണമായി തന്നെ അസഭ്യം പറയുന്നതും, മര്‍ദ്ദിക്കുന്നതും പതിവണെന്നും ശോശാമ്മ പറഞ്ഞു. കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ അസഭ്യ വര്‍ഷത്തിന് ശേഷം വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും മാതാവിനെ മുടിയ്ക്ക് കുത്തിപിടിച്ച് മര്‍ദ്ദിക്കുകയും കാപ്പി വടി ഉപയോഗിച്ച് കൈകളിലും കാലുകളിലും ക്രൂരമായി അടിക്കുകയും ചെയ്തു. സംഭവത്തില്‍ കമ്പംമെട്ട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.