മുട്ടം: കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 8.45ന് ശങ്കരപ്പിള്ളി കാങ്കൊമ്പ് ജങ്ഷനിലാണ് അപകടം നടന്നത്. കാളിയാര്‍ മാങ്ങാട്ടില്‍ ആകാശ് ധര്മ്മരാജന്, സുഹൃത്ത് കാളിയാര്‍ സ്വദേശി അരുണ്‍ ഷാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മൂലമറ്റം സെന്റ്.ജോസഫ്കോളേജിലെ ബി.കോം വിദ്യാര്‍ത്ഥികളായ ഇവര്‍ കോളേജിലേക്ക് പോകുംവഴിയാണ് അപകടം. തൊടുപുഴയില്‍ നിന്നും ഏലപ്പാറയ്ക്ക് പോകുകയായിരുന്ന ബസ് സ്കൂട്ടര്‍ മറികടക്കുവാന്‍ ശ്രമിക്കുന്നതിനിടെ ബസിന്റെ പിന്‍ഭാഗം ബൈക്കില്‍ തട്ടുകയായിരുന്നു. പരിക്കേറ്റ ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുട്ടം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: