കുമരകം ദുരന്തത്തിന് ഇന്ന് 15 വയസ്സ്

Wednesday 26 July 2017 10:20 pm IST

കോട്ടയം: വേമ്പനാട്ടുകായലില്‍ 29 പേരുടെ ജീവനെടുത്ത കുമരകം ബോട്ട് ദുരന്തം നടന്നിട്ട് ഇന്ന് 15 വര്‍ഷം. മുഹമ്മയില്‍ നിന്ന് നിറയെ യാത്രക്കാരുമായി പുറപ്പെട്ട തടി ബോട്ടാണ് പുലര്‍ച്ചെ 6.30ന് നടുക്കായലില്‍ മുങ്ങിയത്. എ53-ാം നമ്പര്‍ ബോട്ടാണ് ദുരന്തമായി മാറിയത്. കോട്ടയത്ത് പിഎസ് സി പരീക്ഷ എഴുതാന്‍ പോയവരയായിരുന്നു യാത്രക്കാരില്‍ അധികവും. നൂറ് പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ ഇരട്ടിയലധികം പേരുണ്ടായിരുന്നു. യാത്രക്കാരുടെ തിരക്കി കുമരകം അടുക്കാറായപ്പോള്‍ ബോട്ട് മുങ്ങി.അപകടത്തില്‍ 15 സ്ത്രീകളും 13 പുരുഷന്മാരും പിഞ്ചുകുട്ടിയുമാണ് മരിച്ചത്. അപകടശേഷം ജസ്റ്റീസ് നാരായണക്കുറുപ്പിന അന്വേഷണ കമ്മീഷനായി നിയമിച്ചു. ബോട്ടിന്റെ കാലപഴക്കം അപകട കാരണമായി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതെയിരിക്കാന്‍ ശുപാര്‍ശകള്‍ നല്‍കിയെങ്കിലും നടപ്പായില്ല. ദുരന്തത്തിന്റെ 15-ാം വര്‍ഷം രാവിലെ 8ന് മുഹമ്മ പഞ്ചായത്തിന്റെ നേൃത്വത്തില്‍ ദുരന്തത്തില്‍ പൊലിഞ്ഞവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കും  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.