അക്കൗണ്ട് നമ്പരും ആധാര്‍ കോപ്പിയും നല്‍കണം
Wednesday 26 July 2017 10:21 pm IST
കോട്ടയം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ അംഗമായിട്ടുളള എല്ലാ ക്ഷേമനിധി അംഗങ്ങളും ഓണം ബോണസ് ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് പേജിന്റെ കോപ്പിയും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും 31നകം ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസില്‍ നല്‍കണം. ജൂണ്‍, ജൂലൈ മാസങ്ങളിലായി ബാങ്ക് അക്കൗണ്ട് കോപ്പിയും ആധാര്‍ കോപ്പിയും നല്‍കിയവര്‍ക്ക് മാത്രമേ ഓണം ബോണസ് ലഭിക്കുകയുളളു. ആറു മാസത്തിലധികം അംശാദായം അടയ്ക്കാന്‍ സാധിക്കാതെ അംഗത്വം റദ്ദായിട്ടുളളവര്ക്ക് കുടിശ്ശിക കാലയളവില്‍ നിര്‍ദ്ദിഷ്ട തുകയ്ക്കുളള ടിക്കറ്റുകള്‍ വില്പന നടത്തിയിട്ടുണ്ടെങ്കില്‍ 31 വരെ പിഴയോടുകൂടി കുടിശ്ശിക അംശാദായ തുക തീര്ത്തടച്ച് അംഗത്വംപുനസ്ഥാപിക്കാം.ഫോണ്‍: 0481 2300390.