വാഗമണ്‍ സിമി ക്യാമ്പ് ഹൈക്കോടതി വിശദീകരണം തേടി

Wednesday 26 July 2017 10:23 pm IST

കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ വിചാരണ നേരിടുന്ന 11 പ്രതികള്‍ തങ്ങളെ ഭോപ്പാല്‍ ജയിലില്‍ നിന്ന് കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. എതിര്‍കക്ഷികളായ എന്‍ഐഎ, മദ്ധ്യപ്രദേശ് - ഗുജറാത്ത് സര്‍ക്കാരുകള്‍, ഭോപ്പാല്‍ ജയില്‍ അഥോറിറ്റി എന്നിവരും നിലപാട് അറിയിക്കണമെന്നു കോടതി ഉത്തരവിട്ടിട്ടുണ്ട്. സിമി പ്രവര്‍ത്തകരെന്നാരോപിച്ച് ജയിലിലടച്ചവരില്‍ എട്ടുപേര്‍ ഭോപ്പാല്‍ ജയിലില്‍ അടുത്തിടെ വെടിയേറ്റു മരിച്ചു. ഈ സംഭവത്തോടെ തങ്ങളുടെ ജീവനു ഭീഷണിയുണ്ടെന്നും ഹര്‍ജിക്കാര്‍ പറയുന്നു. ഈരാറ്റുപേട്ട സ്വദേശികളായ ഷാദുലി, ഷിബിലി, ആലുവ സ്വദേശി മുഹമ്മദ് അന്‍സാര്‍, ബംഗളുരു സ്വദേശികളായ ഹാഫിസ് ഹുസൈന്‍, മുഹമ്മദ് യാസിര്‍, മിര്‍സ അഹമ്മദ് ബേഗ്, മദ്ധ്യപ്രദേശില്‍ നിന്നുള്ള സഫ്ദര്‍ ഹുസൈന്‍, അമില്‍ പര്‍വേസ്, കമ്രാന്‍ സിദ്ദിഖി, കമറുദ്ദീന്‍ നഗോറി, മുംബയ് അന്ധേരി സ്വദേശി മുഹമ്മദ് അബു ഫൈസല്‍ ഖാന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.