യുവാവിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി

Wednesday 26 July 2017 10:34 pm IST

തലശ്ശേരി: ജകാറിലെത്തിയ ക്വട്ടേഷന്‍ ബൈക്ക് യാത്രികനായ യുവാവിനെ തട്ടിക്കൊണ്ടുപോയതായി തലശ്ശേരി പോലീസില്‍ പരാതി. കതിരര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനടുത്ത വിദ്യാവിഹാറില്‍ സി.വി.വിനീഷിനെയാണ് തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഗള്‍ഫില്‍ നിന്നും കടത്തിക്കൊണ്ടുവന്ന സ്വര്‍ണം ഉടമസ്ഥന് കൈമാറാതിരുന്നതിലെ തര്‍ക്കമാണ് പ്രശ്‌നത്തിന് കാരണമെന്ന് കരുതുന്നു. കതിരൂരിലെ പി.പി.ഹൗസില്‍ ഷംസീറും വിനീഷും ബൈക്കില്‍ സഞ്ചരിക്കവേയാണ് രണ്ട് കാറുകളിലായി എത്തിയ ക്വട്ടേഷന്‍ സംഘം ചിറക്കരക്കും എരഞ്ഞോളി പാലത്തിനും ഇടയില്‍ വെച്ച് ബൈക്ക് തടഞ്ഞത്. ബൈക്കില്‍ നിന്ന് താഴെ വീണ വിനീഷിനെയാണ് ക്വട്ടേഷന്‍ സംഘം അജ്ഞാതകേന്ദ്രത്തിലേക്ക് തട്ടിക്കൊണ്ടുപോയത്. ഷംസീര്‍ ഓടിരക്ഷപ്പെട്ട് കതിരൂര്‍ പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു. കതിരൂര്‍ പോലീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഷംസീര്‍ തലശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. കടത്തിയ സ്വര്‍ണം അടിച്ചുമാറ്റിയ സംഘത്തിലെ ഒരാളെ നേരത്തെ ഇതേ ക്വട്ടേഷന്‍ സംഘം പിടികൂടിയതായും പറയപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.