മാഹി: സാധാരണക്കാരുടെയും സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും ഏക ആശ്രയമായ പിആര്ടിസിയുടെ നിര്‍ത്തിവെച്ച രണ്ട് ബസ് സര്‍വ്വീസുകള്‍ ഉടന്‍ പുനരാരംഭിക്കണമെന്ന് ബിജെപി മാഹി മണ്ഡലം കമ്മറ്റി റീജ്യണല്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് നിര്‍ദ്ദേശം നല്കി. പുതുച്ചേരിയില്‍ നിന്നും ബസ്സുകള്‍ കൊണ്ടുവന്ന് എത്രയും പെട്ടെന്ന് സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് അദ്ദേഹം നിവേദക സംഘത്തിന് ഉറപ്പു നല്കി. സാങ്കേതിക തകരാറുകൊണ്ട് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മാഹി-പുതുച്ചേരി ബസ്സിന്റെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. പുതുച്ചേരി സംസ്ഥാന സമിതിയംഗം പൂവ്വച്ചേരി വിജയന്, മണ്ഡലം പ്രസിഡണ്ട് സത്യന് കുനിയില്‍, കെ.പി.മനോജ്, ജയചന്ദ്രന് ചെമ്പ്ര തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: