കോട്ടയം: ജില്ലയിലെ മാര്‍ക്കറ്റുകളും മറ്റു പൊതു കച്ചവട സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, അതിരമ്പുഴ എന്നീ മാര്‍ക്കറ്റുകളിലെ 16 സ്ഥാപനങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അളവില്‍ കുറവ് വരുത്തി വില്പന നടത്തുക, രേഖപ്പെടുത്തിയിട്ടുളള വില യേക്കാള്‍ കൂടുതല്‍ വില ഈടാക്കുക, മതിയായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്പനയ്ക്ക് വയ്ക്കുക, മുദ്ര പതിക്കാത്ത അളവു തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യാപാരം നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. പരിശോധനയില്‍ അസി. കണ്‍ട്രോളര്‍മാരായ വി.എസ് ജനാര്ദ്ദനന്, എസ്. ജയ, സീനിയര്‍ ഇന്‍സ്പെക്ടര്‍ റ്റി.ജി ജോഷി, ഇന്സെപ്കടര്മാരായ സുധ ആര്, കെ.ബി ബുഹാരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: