സിവില്‍ സര്‍വീസസ് ടൂര്‍ണമെന്റ്

Wednesday 26 July 2017 10:28 pm IST

കോട്ടയം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ജില്ലാ സിവില്‍ സര്‍വീസസ് മല്‍സരങ്ങള്‍ ആഗസ്റ്റ് 3ന് രാവിലെ 9 മുതല്‍ വിവിധ വേദികളില്‍ നടക്കും. അത്‌ലറ്റിക്‌സ്, ഷട്ടില്‍ ബാഡ്മിന്റന്‍, ഫുട്‌ബോള്‍, സ്വിമ്മിംഗ്, വോളിബോള്‍, ടേബിള്‍ ടെന്നീസ്, ബാസ്‌ക്കറ്റ് ബോള്‍, ക്രിക്കറ്റ്, പവര്‍ലിഫ്റ്റിംഗ്, റെസലിംഗ്, ലോണ്‍ടെന്നീസ്, വെയിറ്റ് ലിഫ്റ്റിംഗ്, കബഡി, ചെസ്സ് എന്നീ കായിക ഇനങ്ങളിലാണ് മല്‍സരം.പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മേലധിക്കാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച എന്‍ട്രികള്‍ 31ന് മുമ്പ് ജില്ലാ സ്‌പോര്‍ടസ്‌കൗണ്‍സില്‍ ഓഫീസില്‍ സമര്‍പ്പിക്കണം.പങ്കെടുക്കുന്നവര്‍ രാവിലെ 9ന് കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ എത്തിച്ചേരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.