കണ്ണൂര്‍: അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ജൂലൈ ഒന്ന് മുതല്‍ ജില്ലയില്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ പോക്കുവരവിന്റെ നടപടി ക്രമങ്ങളിലെ അപാകതകള്‍ പരിഹരിച്ച് ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആള് കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്റ് സ്െ്രെകബേഴ്സ് അസോസിയേഷന്റെ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി. എന്‍.ചന്ദ്രന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പി.പി.വത്സലന്‍ അധ്യക്ഷത വഹിച്ചു. എ. പുരുഷോത്തമന്, എ. സജീവന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.രാധാകൃഷ്ണന് (ബിജെപി), അഡ്വ.ടി.ഒ.മോഹനന്(കോണ്‍ഗ്രസ്),പി.പ്രദീപന്(സിപിഐ), കുഞ്ഞാലി, പി.ദിവാകരന് ,എ.ലക്ഷ്മി, ഗിരീഷ് എളമ്പിലാന്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് റഫീഖ്, മുഹമ്മദ് മുര്‍ഷിദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: