കണ്ണൂര്‍: നാഷണല്‍ ലേബര്‍ പാര്‍ട്ടി (എന്‍എല്‍പി)കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. പരമ്പരാഗത തൊഴിലാളികള്‍ക്ക് ബഡ്ജറ്റില്‍ തുക വകയിരുത്തുക, അസംഘടിത മേഖലയിലെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കുക, മിനിമം കൂലി ഉറപ്പുവരുത്തുക, ഇഎസ്ഐ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത്. എന്‍എല്‍പി ജില്ലാ പ്രസിഡന്റ് പവിത്രന് ഗുരുക്കളോട്ട് ഉദ്ഘാടനം ചെയ്തു.കെ.സദാനന്ദന് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്.സുനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.വി.ഉണ്ണികൃഷ്ണന്, രാജന് കണിയാരത്ത്, എം.ടി.വേലായുധന്,പി.ശശിധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: