പഴയങ്ങാടി: പഴയങ്ങായിലെ വ്യാപാരസ്ഥാപനത്തില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പഴയങ്ങാടി ബസ് സ്റ്റാന്റിനടുത്ത തുണിക്കടയിലാണ് എക്സൈസ് സംഘം റെയ്ഡ് നടത്തിയത്. രാമന്തളി പാലക്കോട് സ്വദേശികളായ സി.കെ.സയ്യിദ് അബ്ദുള്‍ കരീം(34), എം.ടി.പി.മുഹമ്മദ് അഷറഫ് എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്ന് കഞ്ചാവും ഉത്തരേന്ത്യയില്‍ നിന്ന് കയറ്റിവരുന്ന പൊടിയുടെ രൂപത്തിലുള്ള ലഹരി വസ്തുക്കളും കണ്ടെടുത്തു. റെഡിമെയ്ഡ് ഷോപ്പില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിച്ചുവെച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍. പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം.ദിലീപ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.സുരേഷ്, വി.പി.ശ്രീകുമാര്‍, എ.സി.രഞ്ചിത്ത് കുമാര്‍, കെ.സി.നികേഷ്, കെ.സി.ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: