കാര്‍ഗില്‍ വിജയ് ദിവസ് : പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സെമിനാര്‍ നടത്തി

Wednesday 26 July 2017 10:38 pm IST

കണ്ണൂര്‍: കാര്‍ഗില്‍ വിജയ്ദിവസിന്റെ ഭാഗമായി പൂര്‍വ്വ സൈനിക സേവാപരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പൂര്‍വ്വ സൈനിക സേവാപരിഷത്ത് സംസ്ഥാന പ്രസിഡണ്ട് കേണല്‍ കെ.രാംദാസ് നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.ആര്‍.രാജന്‍ അധ്യക്ഷത വഹിച്ചു. സി.കെ.മോഹനന്‍, ടി.വി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 'രാഷ്ര്ട സുരക്ഷയും പ്രതിരോധ സേനയും' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ബിജെപി ദേശീയ സമിതിയംഗം പി.എസ്.ശ്രീധരന്‍പിള്ള, ഡോ.എം.എം.ബഷീര്‍, മയ്യില്‍ ഐടിഎം പ്രിന്‍സിപ്പാള്‍ പ്രൊഫ. പി.മൂസ, ഡോ.കെ.ജയപ്രസാദ് (സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി) എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു. റിയര്‍ അഡ്മിറല്‍ കെ.മോഹനന്‍ എവിഎസ്എം(റിട്ട.) മോഡറേറ്ററായിരുന്നു. സംസ്ഥാന പ്രസിഡണ്ട് കേണല്‍ രാംദാസ്, ജില്ലാ പ്രസിഡണ്ട് പി.ആര്‍.രാജന്‍, സെക്രട്ടറി കെ.എ.തമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു. പൂര്‍വ്വസൈനിക സേവാപരിഷത്ത് ജില്ലാ സെക്രട്ടറി സി.കെ.മോഹനന്‍ സ്വാഗതവും ട്രഷറര്‍ കെ.ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.