കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സംഘ് പേരാവൂര്‍ ബ്ലോക്ക് സമ്മേളനം നടന്നു

Wednesday 26 July 2017 10:48 pm IST

പേരാവൂര്‍: കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സംഘിന്റ പേരാവൂര്‍ ബ്ലോക്ക് സമ്മേളനം മണത്തണയില്‍ നടന്നു. ബ്ലോക്ക് പ്രസിഡണ്ട് സി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ബിജെപി മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി പി.പി.മുകുന്ദന്‍ യോഗം ഉല്‍ഘാടനം ചെയ്തു. കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ആസൂത്രണ വിഷയങ്ങള്‍ സംബന്ധിച്ച് അജയകുമാര്‍ മീനോത്തും മഴക്കാല പകര്‍ച്ചവ്യാധികളെ പറ്റി ടി.പവിത്രന്‍ മണത്തണയും ക്ലാസെടുത്തു.യോഗത്തില്‍ ഷിജില വന്ദേമാതരം ആലപിച്ചു ടി.ഹരീന്ദ്രന്‍ നന്ദി പറഞ്ഞു.സി.പത്മനാഭന്‍ മണത്തണ (പ്രസിഡണ്ട്), വി.രാമചന്ദ്രന്‍ (സെക്രട്ടറി), പി.വി.ബാലകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.