ഇരിട്ടി: തലശ്ശേരി വളവുപാറ കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിനായി അരിക് ഭിത്തി ഇടിച്ചതിനെത്തുടര്‍ന്ന് രണ്ട് വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലായി. കല്ലുമുട്ടി പായം ഗ്രാമീണ കോടതിക്ക് മുന്‍വശത്തെ സിബി മാത്യു മണലേല്‍, ഉബ്ബായി എന്നിവരുടെ വീടുകളാണ് തകര്‍ച്ചാ ഭീഷണിയിലായത്. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി നടക്കുന്ന ഓവുചാല്‍ നിര്‍മ്മാണത്തിനായി വീടിന്റെ അരിക് ഭിത്തി ഇടിച്ചതാണ് വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാവാന് കാരണം. മണ്ണ് ഇടിച്ചപ്പോള്‍ വീടിന്റെ അടിത്തറയുടെ കല്ലുകള്‍ ഇളകി വീണതിനെത്തുടര്‍ന്നു നാട്ടുകാര്‍ കരാര്‍ കമ്പനിയുടെ ജെ സി ബിയും മറ്റും തടഞ്ഞുവെച്ച് തുടര്‍ ജോലികള്‍ നിര്‍ത്തി വെപ്പിച്ചു. ഇതിനു വേണ്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉടനെത്തന്നെ കൈക്കൊള്ളാമെന്ന കരാര്‍ കമ്പനിക്കാരുടെ ഉറപ്പിന്മേലാണ് പണി പുനരാരംഭിക്കാനായത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: