ഉദ്ഘാടനം കഴിഞ്ഞു: മാസമൊന്നായിട്ടും പ്രാഥമിക ആരോഗ്യകേന്ദ്രം തുറന്നിട്ടില്ല

Wednesday 26 July 2017 10:51 pm IST

ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിട്ടുള്ള ഏക പ്രാഥമിക ആരോഗ്യ കേന്ദ്രമായ പുളിങ്ങോം ആരോഗ്യ കേന്ദ്രത്തിന്റെ ലാബ് സൗകരുമുള്‍പ്പെടെ ഉള്ള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ ഇരുപത്തിനാലാം തീയതി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയാണ് നിര്‍വഹിച്ചത്. പയ്യന്നൂരിലെ സി.കൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും െ86 ലക്ഷം രൂപ ചെലവഴിച്ചാണ് വിഫുലമായ സൗകര്യങ്ങളോടെ കെട്ടിടം പണിതത് കേരളത്തിലെങ്ങും മഴക്കാല രോഗങ്ങളാല്‍ ജനം പൊറുതിമുട്ടുന്ന സമയത്ത് ആര്‍ഭാടപൂര്‍വ്വം ഉദ്ഘാടനം നടന്നതല്ലാതെ കെട്ടിടത്തില്‍ ആശുപത്രി പ്രവര്‍ത്തനം മാസം ഒന്നു കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ല. മലയോര മേഖലയിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്രയമായ ആശുപത്രിയില്‍ ദിവസേന നുറുകണക്കിന് രോഗികളാണ് ചികിത്സ തേടി എത്തുന്നത്. രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമായ ഇവിടെ ലാബ് സൗകര്യമുള്‍പ്പെടെ ഏര്‍പ്പെടുത്തിയുള്ള സേവനം നല്‍കുമെന്നാണ് പ്രഖ്യാപനമുണ്ടായതെങ്കിലും അടിസ്ഥാന യോഗ്യതയുള്ള സ്ഥിരം ലാബ് ടെക്‌നീഷ്യന്റെ നിയമനം നടക്കാത്തതും ലാബോറട്ടറി സൗകര്യം ഒരുക്കാത്തതും കെട്ടിടത്തില്‍ വൈദ്യുതീകരണം നടത്താത്തതുമുള്‍പ്പെടെയുളള സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് അടച്ചിട്ടിരിക്കുന്നത്. അരക്കോടി രൂപയിലേറെ ചെലവഴിച്ച് പണിത കെട്ടിടം രോഗികള്‍ക്ക് ഉപകാരപ്രദമാകുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.