കണ്ണൂര്‍: ആര്‍എംഎസ്എ സംഘടിപ്പിക്കുന്ന ഹൈസ്കൂള്‍ അധ്യാപകര്‍ക്കുളള ജില്ലാ റിസോഴ്സ് ഗ്രൂപ്പുകളുടെ പരിശീലനം 29 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഹൈസ്കൂള്‍ ക്ലാസുകളില്‍ വെബ് പോര്‍ട്ടലുകളുടെ ഉപയോഗം, ടേം ഇവാല്യുവേഷന്, ക്ലാസ് പിടിഎ, അടുത്ത മാസത്തെ പഠനപ്രവര്‍ത്തനങ്ങളുടെ പ്ലാനിങ്ങ് എന്നിവയാണ് പരിശീലന വിഷയങ്ങള്‍.
തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ മലയാളം(ബി ഇ എം വി എച്ച് എസ് എസ്), ഹിന്ദി(ബ്രണ്ണന്‍ എച്ച്എസ്എസ്), ഫിസിക്സ്, കെമിസ്ട്രി(പാലയാട് ഡയറ്റ്), ബയോളജി(ജിജിഎച്ച്എസ്എസ്, തലശ്ശേരി), വര്‍ക്ക് എക്സ്പീരിയന്‍സ്(സെന്റ് ജോസഫ് എച്ച് എസ് എസ്), പിഇടി(സേക്രട്ട് ഹാര്‍ട്ട് എച്ച്എസ്എസ്) എന്നീ കേന്ദ്രങ്ങളിലും കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഇംഗ്ലീഷ് (സെന്റ് മൈക്കിള്‍ എഐഎച്ച്എസ്എസ്), അറബിക്(ജിവിഎച്ച്എസ്എസ്, സ്പോര്‍ട്സ്), ഉറുദു, സോഷ്യല്‍ സയന്‍സ്(ചൊവ്വ എച്ച്എസ്എസ്), സംസ്കൃതം(ജിഎച്ച്എസ്എസ് പളളിക്കുന്ന്), ഗണിതം (ജി വി എച്ച് എസ് എസ്,കണ്ണൂര്‍), ആര്‍ട്ട് (സെന്റ് തെരാസസ് എഐഎച്ച്എസ്എസ്) എന്നീ കേന്ദ്രങ്ങളിലുമാണ് പരിശീലനം. ആഗസ്ത് 5 ന് നടക്കുന്ന മുഴുവന്‍ ഹൈസ്കൂള്‍ അധ്യാപകര്‍ക്കുമുളള പരിശീലനത്തിന് ഡിആര്‍ജി പരിശീലകര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: