'സുഷമ സ്വരാജ്' ഇന്ത്യയിൽ ഏറ്റവും ജനപിന്തുണയുള്ള നേതാവ്

Thursday 27 July 2017 12:32 pm IST

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഏറ്റവും ജനപിന്തുണയുള്ള നേതാവെന്ന ബഹുമതി കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് സ്വന്തം. അമേരിക്കന്‍ മാഗസിനായ വാള്‍ സ്ട്രീറ്റ് ജേണലാണ് ഇത്തരത്തില്‍ സര്‍വേ നടത്തിയിരിക്കുന്നത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ഹൂവര്‍ സെന്ററില്‍ അധ്യാപകനായ ടുങ്കു വരദരാജന്‍ ആണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാസികയിലെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തിലാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ജനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവ് സുഷമയാണന്ന് വ്യക്തമാക്കുന്നത്. ലോകത്തിലെ തന്നെ മികച്ച 10 നേതാക്കള്‍ക്കിടയിലാണ് സുഷമ ഇടം പിടിച്ചിരിക്കുന്നത്. പ്രവാസികള്‍ക്കായി അളവറ്റ പ്രയത്‌നം നടത്തുന്ന സുഷമാ സ്വരാജിന് ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും നിരവധി ആരാധകരുണ്ടെന്ന് ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. സുഷമയുടെ ട്വിറ്റര്‍ പോസ്റ്റുകളില്‍ ഭൂരിപക്ഷവും സഹായം തേടിക്കൊണ്ടുള്ള അഭ്യര്‍ത്ഥനയ്ക്കുള്ള മറുപടികളാണെന്നും ലേഖനത്തില്‍ പറയുന്നു. ഏറ്റവുമധികം ആളുകള്‍ ട്വിറ്ററില്‍ പിന്തുടരുന്ന വനിതാ നേതാവാണ് സുഷമ സ്വരാജ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.