ഡി.എന്‍.എ ടെസ്റ്റിന് നിര്‍ബന്ധിക്കാനാവില്ല - എന്‍.ഡി തിവാരി

Thursday 14 July 2011 4:57 pm IST

ന്യൂദല്‍ഹി: ഡി.എന്‍.എ ടെസ്റ്റിന് ഒരു വ്യക്തിയെ നിര്‍ബന്ധിക്കാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എന്‍.ഡി. തിവാരി. മകനെന്ന് അവകാശപ്പെട്ടു രോഹിത് ശേഖര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ ഡി.എന്‍.എ ടെസ്റ്റിന് ഹാജരാകാന്‍ തിവാരിയോടു കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടെസ്റ്റിനായി രക്ത സാംപിളുകള്‍ നല്‍കാന്‍ തിവാരി തയാറായില്ല. കോടതി ഉത്തരവിനെതിരേ ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡി.എന്‍.എ ടെസ്റ്റിന് നിര്‍ബന്ധിക്കാനാവില്ലെന്നു തിവാരി വ്യക്തമാക്കിയത്. ചില കോടതി വിധികള്‍ ചൂണ്ടിക്കാട്ടിയാണ് തിവാരിയുടെ വാദം. താന്‍ സ്വാതന്ത്ര്യ സമരസേനാനിയാണെന്ന വാദവും തിവാരി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ നിയമോപദേശമനുസരിച്ച്‌ മാത്രമാണ്‌ തിവാരി വിശദീകരണം നല്‍കിയതെന്നും അദ്ദേഹം ഉന്നയിക്കുന്ന കാരണങ്ങളാല്‍ രക്തപരിശോധനയ്ക്ക്‌ തടസ്സമുണ്ടാകില്ലെന്നുമാണ്‌ ലഭിക്കുന്ന സൂചനകള്‍.