ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

Thursday 27 July 2017 12:15 pm IST

തിരൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. തെക്കുംമുറി കട്ടച്ചിറ കാരയില്‍ കുട്ടായിയുടെ മകന്‍ പള്ളിപറമ്പില്‍ രഞ്ജീഷ്(26), നെല്ലിക്കതറയില്‍ കുമാരന്റെ മകന്‍ രബീഷ്(21) എന്നിവരെ പരിക്കുകളോടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണംകുളത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ഇവരെ തടഞ്ഞു നിര്‍ത്തി ബൈക്കില്‍ നിന്നും വലിച്ചിട്ട് ഒരുസംഘം ആളുകള്‍ ഇരുമ്പുവടി കൊണ്ടും ഇടിക്കട്ട കൊണ്ടും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ പോപ്പുലര്‍ഫ്രണ്ടാണെന്ന് രഞ്ജീഷും രബീഷും ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.