പൂച്ചാക്കല്‍: പാണാവള്ളി തോട്ടത്തില്‍ നികര്‍ത്ത് താജു – റൈഹാനത്ത് ദമ്പതികളുടെ മകന് നിസാമുദീന്റെ (15) തിരോധാനവുമായി ബന്ധപ്പെട്ടു പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്നു സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എസ്പി ജെ. ഹിമേന്ദ്രനാഥ് തലവനായാണു പുതിയ സംഘം രൂപീകരിച്ചത്. നിലവില്‍ ചേര്‍ത്തല ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല.നിസാമുദീനെ കാണാതായിട്ടു നാലു മാസത്തോളമായിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ നിസാമുദിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: