കണ്ണൂര്‍: കേരളത്തിലെ ഐസിഎസ്ഇ, ഐഎസ്സി സ്കൂളുകളുടെ ഈ വര്‍ഷത്തെ സംസ്ഥാന കലോത്സവം രംഗോത്സവ് 2017 കണ്ണൂരില്‍ നടക്കും. ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജില്‍ സെപ്റ്റംബര്‍ 14, 15 തീയതികളിലായാണ് കലോത്സവം. അസോസിയേഷന് ഓഫ് സ്കൂള്‍സ് ഫോര്‍ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് കേരള റീജന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 34ാമത് കലോത്സവമാണിത്. ഇരുന്നൂറിലധികം സ്കൂളുകളില്‍നിന്നുള്ള പ്രതിഭകള്‍ മാറ്റുരയ്ക്കും. ഐസിഎസ്ഇ വിഭാഗത്തില്‍ 14 ഇനങ്ങളിലും ഐഎസ്സി വിഭാഗത്തില്‍ 11 ഇനങ്ങളിലുമാണ് മത്സരങ്ങള്‍.
കലോത്സവത്തിന്റെ വിജയത്തിനായി കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ രക്ഷാധികാരിയായി സ്വാഗതസംഘം രൂപികരിച്ചു. ശ്രീപുരം സ്കൂള്‍ മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേറ്റ് ചെയര്‍മാനും പ്രിന്‍സിപ്പല്‍ പ്രഫ. സി.ടി.ടൈറ്റസ് വൈസ് ചെയര്‍മാനും വൈസ് പ്രിന്‍സിപ്പല്‍ ഫാ.ബിനു ചെരുകര, പിടിഎ പ്രസിഡന്റ് സി.കെ.കുര്യാച്ചന് എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരുമാണ്. വിവിധ കമ്മിറ്റികളുടെ ചെയര്മാന്മാരായി ആര്. അനില്‍കുമാര്‍, എ.വി.ജിതേഷ്, ബി.പി.റൗഫ്, ജോസ് പുതുക്കളം, പി.ടി.ജെയിംസണ്, എം.സി.രാജു, ഷര്‍മിള ജോര്‍ജ്, കെ.രാഗേഷ്കുമാര്‍, മിനി സജി, എം.സി.അഖിലേഷ് കുമാര്‍, ടി.രമ്യ, പി.നജുമുന്നീസ, ധന്യ പീറ്റര്‍, ആര്.പി.കലാവതി എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: