മണിക്കടവ് ക്ഷീരവികസന യൂനിറ്റ് ക്ഷീര കര്‍ഷക സംഗമം 29ന്

Thursday 27 July 2017 10:11 pm IST

ഇരിട്ടി: മണിക്കടവ് ക്ഷീരവികസന യൂനിറ്റ് ക്ഷീരസംഗമം നാളെ കാലാങ്കി സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ക്ഷീര വികസനസെമിനാര്‍, ക്ഷീര കര്‍ഷകരെ ആദരിക്കല്‍ എന്നിവയും നടക്കും. ഉദ്ഘാടന സമ്മേളനം രാവിലെ 10 മണിക്ക് ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ലിസി ജോസഫ് ഉദ്ഘാടനം ചെയ്യും. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേഴ്‌സി ജോസഫ് അദ്ധ്യക്ഷത വഹിക്കും. സിജി മംഗലത്ത് കരോട്ട്, ഷാജി കടുവക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സെമിനാര്‍, പൊതു സമ്മേളനം എന്നിവയും നടക്കും. പത്രസമ്മേളനത്തില്‍ ഫിലിപ്പ് കയ്യൂന്ന്പാറ, ഷാജി പൂപ്പള്ളി, രാഗി എസ് മണി, ജോസഫ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.