ജില്ലാതല വടംവലി മത്സരം

Thursday 27 July 2017 10:11 pm IST

പയ്യാവൂര്‍: വ്യാപാരി വ്യവസായി ഏകോപനസമിതി ചന്ദനക്കാംപാറ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഞ്ചാമത് കണ്ണൂര്‍, കാസര്‍കോട് ജില്ലാതല വടംവലി മത്സരം ആഗസ്റ്റ് 15 ന് ചന്ദനക്കാംപാറ ചെറുപുഷ്പം ബാസ്‌ക്കറ്റ് ബോള്‍ ഫഌഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ നടക്കും.ഒന്നാം സമ്മാനം ഏലിയാമ്മ തോമസ് തൂനാട്ട് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 25001 രൂപയും, രണ്ടാം സമ്മാനം പുളിമൂട്ടില്‍ മാണി മെമ്മോറിയല്‍ ഷീല്‍ഡും 15001 രൂപയും, മൂന്നാം സമ്മാനം കളരിക്കല്‍ എല്‍സി കുര്യാക്കോസ് എന്‍ഡോവ്‌മെന്റും ക്യാഷ് മണി 8001 രൂപയും, നാലാം സമ്മാനം ടേസ്റ്റി കാറ്ററിംഗ് സര്‍വ്വീസ് ചന്ദനക്കാംപാറ നല്‍കുന്ന 4001 രൂപയുമാണ്. ഫോണ്‍: 9446776947, 949683268, 9447885077

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.