മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി. വേണുഗോപാല്‍ അന്തരിച്ചു

Friday 3 August 2012 11:41 am IST

കോഴിക്കോട്‌: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി. വേണുഗോപാല്‍ (82) അന്തരിച്ചു. പുലര്‍ച്ചെ നാലു മണിയോടെ കോഴിക്കോട്‌ ബേപ്പൂരിലെ വസതിയിലായിരുന്നു അന്ത്യം. മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററായിരുന്നു. സംസ്കാരം വൈകിട്ട്‌ മാവൂര്‍ റോഡ്‌ ശ്മശാനത്തില്‍ നടക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വദേശാഭിമാനി-കേസരി പുരസ്കാരം, സാഹിത്യ അക്കാദമി അവാര്‍ഡ്‌, എം.വി. പെയിലി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്‌. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കുറിച്ചുള്ള 'രാജ്യദ്രോഹിയായ രാജ്യസ്നേഹി', തോമസ്‌ ജേക്കബുമായി ചേര്‍ന്നെഴുതിയ 'നാട്ടുവിശേഷം', പ്രഭാഷകന്റെ വിമര്‍ശന സാഹിത്യം തുടങ്ങിയവ പ്രധാന കൃതികളാണ്‌. മൂന്നു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. കോഴിക്കോട്‌ സാമൂതിരി കോളജ്‌, തൃശൂര്‍ കേരളവര്‍മ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1998 ലാണ്‌ മാതൃഭൂമിയില്‍ നിന്ന്‌ വിരമിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.