ന്യൂദല്‍ഹി: ഏഷ്യന്‍ വെളളി മെഡല്‍ ജേതാവ് ശിവ താപ്പയുള്പ്പെടെ നാല് ഇന്ത്യന്‍ താരങ്ങള്‍ക്ക് ചെക്ക് റിപ്പബ്ളിക്കില്‍ നടക്കുന്ന ഗ്രാന്‍ഡ് പ്രീ ബോക്സിങ്ങില്‍ മെഡല്‍ ഉറപ്പായി.
ശിവ താപ്പ (60 കിഗ്രാം), ഗൗരവ് ബിന്ദൂരി (65കിഗ്രാം), കവിന്ദര്‍ ബിഷ്ത്ത് (52 കിഗ്രാം), അമിത് ഫങ്ങല്‍ (49 കിഗ്രാം) എന്നിവര്‍ സെമിഫൈനലില്‍ കടന്നതോടെയാണ് മെഡല്‍ ഉറപ്പായത്.
ചെക്കിന്റെ എറിക്ക് ഹുലീവിനെ തോല്‍പ്പിച്ചാണ് ശിവ താപ്പ സെമിയില്‍ കടന്നത്. ഗൗരവ്, കവിന്ദര്‍, അമിത് എന്നിവര്‍ക്ക് ക്വാര്‍ട്ടറില്‍ ബൈ ലഭിച്ചു.
ഇവിടെ മത്സരിക്കുന്ന ഒമ്പത് ഇന്ത്യന്‍ താരങ്ങളില്‍ ഏഴുപേരും ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ജര്‍മനിയിലെ ഹാംബുര്‍ഗില്‍ ആഗസ്റ്റ് 25 മുതല്‍ സെപ്്റ്റംബര്‍ രണ്ടുവരെയാണ് ലോക ചാമ്പ്യന്‍ഷിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: