തൃശൂര്‍ : എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി . കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും തമ്മിലാണ് സംഘര്‍ഷം നടന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി ഒരേ തരത്തിലുള്ള യൂണിഫോം വാങ്ങുന്നതിനായി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ തുക ആവശ്യപ്പെട്ടപ്പോള്‍ അതിന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ തയ്യാറാകാതിരുന്നതാണ് സംഘര്‍ഷത്തിന് കാരണം. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളുടെ ജനല്‍ ചില്ലുകളും ബെഞ്ചും ഡെസ്കും കംപ്യുട്ടറുകളും തല്ലി തകര്‍ത്തു. സംഘര്‍ഷത്തിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. വെസ്റ്റ് എസ്.ഐ. വി.പി.ഔസേപ്പിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: