ചെറുപുഴ: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി പ്രകാരം ചെറുപുഴ ജെ സി ഐ വനിതകള്‍ക്കായി സംരഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. ചെറുപുഴ എന്‍ ടി എസ് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജെസിഐ സോണ്‍ പ്രസിഡന്റ് ദിലീപ് ടി. ജോസഫ് നിര്‍വ്വഹിച്ചു. പി.കെ.ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു. അഭയ് തരുണി ക്ലാസിന് നേതൃത്വം നല്കി. താജുദ്ദീന് പുളിക്കല്‍, സിജു പള്ളത്തുകുഴി, സുരേഷ് പാലാവയല്, അനില്‍ എന്‍ടിഎസ്, വിജോയി വര്‍ഗീസ്, രഞ്ജിത് ഭാരത് എന്നിവര്‍ പ്രസംഗിച്ചു. 50 വനിതകള്‍ ക്ലാസില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: