പ്രകാശനം ചെയ്തു

Thursday 27 July 2017 10:25 pm IST

കണ്ണൂര്‍: പ്രദോഷ് പുത്തന്‍പുരയില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ദി ലീഡര്‍ എന്ന പേരിലുളള ഹ്രസ്വചിത്രം പ്രകാശനം ചെയ്തു. ഇ.പി.റിയാസ്, അനീഷ് പുത്തലത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡര്‍മാരായ പ്രിജേഷ് കണ്ണന്‍, അനില്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് പുറമെ നൂറിലധികം കൊളച്ചേരി ദേശവാസികളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം വിജേഷ് കുട്ടിപ്പറമ്പിലും സഹസംവിധാനം സജിത്ത് കെ.പാട്ടയവും ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കൊളച്ചേരി ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണിത്. സോഷ്യല്‍ മീഡിയയുടെ ചതിക്കുഴികള്‍ പ്രമേയമാക്കിയ ആദ്യ ഹ്രസ്വചിത്രം 'ഉജാലന്‍' നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ഉത്തരമലബാറിലെ തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്ന തെയ്യക്കോലമായ ചാത്തമ്പള്ളി കണ്ടന്റെ ചരിത്രം പറയുന്ന 'ചാത്തമ്പള്ളി വിഷകണ്ഠന്‍' ഡോക്യൂഫിക്ഷനാണ് രണ്ടാമത്തേത്. മൂന്നാമത്തെ ചിത്രമായ ദി ലീഡര്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെയും കപട രാഷ്ട്രീയത്തിന്റെയും മുഖം തുറന്നുകാട്ടുന്നു. വര്‍ത്തമാന കാലഘട്ടത്തില്‍ നാടിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകര്‍ ചില അധികാരമോഹികളുടെ ഇരകളാകേണ്ടി വരുന്നതിന്റെ കഥ പറയുകയാണ് ദി ലീഡര്‍. സംഘര്‍ഷങ്ങള്‍ക്കിടയില്‍പെട്ടുപോവുന്ന പൗരജീവിതത്തിന്റെ അരക്ഷിതാവസ്ഥയാണ് മുഖ്യപ്രമേയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.