പാനൂര്‍: കാലം മറക്കാത്ത കലാമിനെ അനുസ്മരിച്ച് പാലത്തായി യുപി സ്ക്കൂളിലെ നന്മ ക്ലബ് അംഗങ്ങള്‍. മുന്‍ രാഷ്ട്രപതി എപിജെ.അബ്ദുള്‍കലാമിന്റെ ചരമവാര്‍ഷിക ദിനത്തില്‍ കലാമിന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രപ്രദര്‍ശനമൊരുക്കിയാണ് ക്ലബ് അംഗങ്ങള്‍ കാലം മറക്കാത്ത കലാം എന്ന പരിപാടി സംഘടിപ്പിച്ചത്. ജന്മനാ ഇരുകൈകളും ഇല്ലാതെ മനക്കരുത്തിലൂടെ എംകോം ബിരുദധാരിയായ പൂര്‍വ്വവിദ്യാര്‍ത്ഥി കെപി.ഉണ്ണികൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് കെകെ.ദിനേശന് അധ്യക്ഷത വഹിച്ചു. പി.ബിജോയ്, അതുല്‍കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: