മട്ടന്നൂര്‍: ആഗസ്റ്റ് 8ന് മട്ടന്നൂര്‍ നഗരസഭയിലേക്കു നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ നിരീക്ഷകനായി ബാലകിരണിനെയും തെരഞ്ഞെടുപ്പു ചെലവുകളുടെ നിരീക്ഷകനായി ധനകാര്യ അഡീഷണല്‍ സെക്രട്ടറി ജെയിംസ് ജോസഫിനെയും നിയമിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു. ജൂലൈ 24 മുതല്‍ ആഗസ്റ്റ് 10 വരെയാണ് നിയമനം.
വോട്ടെടുപ്പിന് മുന്നോടിയായി നഗരസഭയിലെ 35 വാര്‍ഡുകളിലെയും പൊതുവായ വിവരങ്ങള്‍ വിലയിരുത്തിക്കൊണ്ട് സമാധാനപരവും സുഗമവുമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് പൊതുനിരീക്ഷകന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പു ചെലവ് കമ്മീഷന് നിഷ്കര്‍ഷിച്ചിട്ടുള്ള 30000 രൂപയില്‍ അധികരിക്കുന്നില്ല എന്ന് തെരഞ്ഞെടുപ്പു ചെലവുകളുടെ നിരീക്ഷകനും ഉറപ്പുവരുത്തും. തെരഞ്ഞെടുപ്പു സംബന്ധിച്ച് ആക്ഷേപങ്ങളും സംശയങ്ങളും ഉള്ളവര്‍ക്ക് നിരീക്ഷകരായ ബാലകിരണ്‍ (9496922022), ജെയിംസ് ജോസഫ് (9446904754) എന്നിവരെ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: