സൗജന്യ പരിശീലനവും തൊഴിലും-അപേക്ഷ ക്ഷണിച്ചു

Thursday 27 July 2017 10:30 pm IST

കണ്ണൂര്‍: കുടുംബശ്രീ മുഖേന കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ- ഗ്രാമീണ്‍ കൗശല്യയിന്‍ കീഴില്‍ കൂത്തുപറമ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിന്‍ക്രോ സെര്‍വ് ഗ്ലോബല്‍ സൊല്യൂഷനിലേക്ക് രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. അക്കൗണ്ടിംഗ്, ഡാറ്റാ എന്‍ട്രി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതോടൊപ്പം സൗജന്യ പരിശീലനം, യാത്രാ ചെലവ,് യൂണിഫോം മറ്റ് പഠന സാമഗ്രികള്‍ തുടങ്ങിയവയും ലഭിക്കും. എസ്‌സി,എസ്ടി, ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മിനിമം 6000 രൂപ വേതന നിരക്കില്‍ ജോലി ലഭ്യമാക്കും. മുന്‍ഗണനാ വിഭാഗം, കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പ് പദ്ധതി കുടുംബാംഗം എന്നിവയിലുള്‍പ്പെട്ട പ്ലസ് ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും 18 നും 35 നും ഇടയില്‍ പ്രായമുളള ജില്ലയിലെ ഗ്രാമപഞ്ചായത്ത് നിവാസികള്‍ ക്കാണ് അവസരം. താല്‍പര്യമുളളവര്‍ 28, 29 തീയ്യതികളില്‍ കൂത്തുപറമ്പ് നരവൂര്‍ റോഡിലെ സാക്ക് കംപ്യൂട്ടര്‍ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന സിന്‍ക്രോ സെര്‍വ് ഗ്ലോബല്‍ സൊല്യൂഷനില്‍ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9809118178, 9400991100.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.