പുരസ്‌ക്കാര സമര്‍പ്പണം 19 ന്

Thursday 27 July 2017 10:30 pm IST

കണ്ണൂര്‍: ബിഹൈന്റ് ദി കര്‍ട്ടന്‍ തീയേറ്റര്‍ ഗ്രൂപ്പ് കണ്ണൂര്‍ വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തിത്വങ്ങള്‍ക്ക് വര്‍ഷംതോറും നല്‍കി വരുന്ന ഗുരുപൂജ പുരസ്‌ക്കാരം,നാടക പ്രതിഭാ പുരസ്‌ക്കാരം, സംഗീത പ്രതിഭാ പുരസ്‌ക്കാരം എന്നിവ ആഗസ്ത് 19ന് കണ്ണൂര്‍ ശിക്ഷക് സദനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാടകരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ച് ഗുരുപൂജ പുരസ്‌ക്കാരം സേവ്യര്‍ പുല്‍പാട്ടിനും നാടക പ്രതിഭാപുരസ്‌ക്കാരം കടന്നപ്പളളിയിലെ പി.ടി.മനോജിനും സംഗീത പ്രതിഭാ പുരസ്‌ക്കാരം അരുണ്‍ ആലാട്ടിനും നല്‍കും. പത്മശ്രീ ഡോ.ബി.ജയശ്രീ, അജിത്‌ലാല്‍ കരുനാഗപ്പളളി,സതീഷ് വിനോദ് ചെറുകുന്ന് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി പുരസ്‌ക്കാര സമര്‍പ്പണം നടത്തും. നൃത്താദ്ധ്യപകനായ കണ്ണൂര്‍ സതീശന് ചടങ്ങില്‍ ഗുരുശ്രേഷ്ഠ പുരസ്‌ക്കാരവും നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിഹൈന്റ് ദി കര്‍ട്ടന്‍ തീയേറ്റര്‍ ഗ്രൂപ്പ് ഡയരക്ടര്‍ ബിജു ഇരിണാവ്, വി.വി.മോഹനന്‍ മയ്യില്‍, ഉണ്ണിരാജ് ചെറുവത്തൂര്‍, സതീഷ് വിനോദ് ചെറുകുന്ന് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.