റബ്ബര്‍ ഉല്പന്നങ്ങള്‍: ദേശീയ സെമിനാര്‍ ഇന്ന് തുടങ്ങും

Thursday 27 July 2017 10:59 pm IST

കോട്ടയം: റബ്ബര്‍ ഉല്പന്നങ്ങളുടെ വികാസം ലക്ഷ്യമിട്ട് റബ്ബര്‍ ബോര്‍ഡ് സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ദേശീയ സെമിനാര്‍ ഇന്ന് തുടങ്ങും. പുതുപ്പള്ളി റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ രാവിലെ 11ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉദ്ഘാടനം ചെയ്യും. വാണിജ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി അലോക് വര്‍ദ്ധന്‍ ചതുര്‍വേദി അദ്ധ്യക്ഷനാകും. അഗ്രിക്കള്‍ച്ചറല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടീക്കാറാം മീണ, വ്യവസായ വികസന കോര്‍പ്പറേഷന്‍ എം.ഡി ഡോ. എം. ബീന തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ടയര്‍, മറ്റു റബ്ബര്‍ ഉല്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാതാക്കള്‍, റബ്ബര്‍പാല്‍ സംസ്‌കരണം നടത്തുന്നവര്‍, അസംസ്‌കൃത വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് സെമിനാര്‍ പ്രയോജനം ചെയ്യുമെന്ന് റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ. അജിത് കുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.