സുഷമാജി, താങ്കള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍...

Friday 28 July 2017 11:01 am IST

ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സഹായ ഹസ്തവും കൃത്യമായ ഇടപെടലുകളും നടത്തുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ജനപ്രീതി ലോകമെമ്പാടും വര്‍ധിച്ചു വരികയാണ്. അതിന്റെ തെളിവാണ് പാക്കിസ്ഥാനില്‍ നിന്നുള്ള ഹിജാബ് ആസിഫ് എന്ന യുവതിയുടെ ട്വീറ്റ്. സുഷമ സ്വരാജ് താങ്കള്‍ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു എന്നാണ് ട്വീറ്റിലൂടെ ഹിജാബ് ചോദിച്ചത്. ...ഒരുപാട് നന്ദിയും ബഹുമാനവും അറിയിക്കുന്നു. നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. ഈ രാജ്യം (പാകിസ്ഥാന്‍) ഒരുപാട് മാറേണ്ടതുണ്ട് ...ഹിജാബ് ആസിഫ് തന്റെ ട്വിറ്ററില്‍ കുറിച്ചു. പാകിസ്ഥാന്‍ സ്വദേശിയായ ഒരാള്‍ക്ക് ചികിത്സയ്ക്കായി ഇന്ത്യയില്‍ വരാന്‍ അനുമതി ലഭിക്കുന്നതിനായി ഇടപെടണമെന്ന് സുഷമാ സ്വരാജിനോട് ഹിജാബ് ആസിഫ് ട്വിറ്ററില്‍ അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് സുഷമാ സ്വരാജിന്റെ നിര്‍േദ്ദശപ്രകാരം പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി പ്രശ്നത്തില്‍ ഇടപെട്ടു. ഇക്കാര്യം വ്യക്തമാക്കി സ്ഥാനപതി കാര്യാലയം ട്വീറ്റ് ചെയ്യുകയും ചെയ്തു.തുടര്‍ന്നാണ് ഹിജാബ് തന്റെ നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭരണത്തില്‍ പാക് ജനതയ്ക്ക് അതൃപ്തിയുണ്ടെന്ന് തെളിയിക്കുന്നത് കൂടിയാണ് ഹിജാബിന്റെ ട്വീറ്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.