ഇത്തവണയും അവര്‍ക്കെന്നെ കൊല്ലാന്‍ സാധിച്ചില്ല

Friday 28 July 2017 4:42 pm IST

തിരുവനന്തപുരം : സിപിഎം അക്രമണത്തില്‍ താന്‍ സുരക്ഷിതനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത്തവണയും അവര്‍ക്കെന്നെ കൊല്ലാന്‍ കഴിഞ്ഞില്ല. എനിക്ക് നേരെയുള്ള ഓരോ ആക്രമണവും പ്രവര്‍ത്തിക്കാനുളള എന്റെ ഊര്‍ജം വര്‍ദ്ധിപ്പിക്കുന്നുവെന്നും കുമ്മനം ട്വിറ്ററില്‍ കുറിച്ചു. കാര്യാലയം സിപിഎമ്മുകാരണ് ആക്രമിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐപി ബിനു , എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രതിന്‍ അടക്കമുള്ളവര്‍ അക്രമി സംഘത്തിലുണ്ടായിരുന്നു. കുമ്മനം കൂട്ടിച്ചേര്‍ത്തു. https://twitter.com/Kummanam/status/890776582586941440  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.