കൊല്ലം: ജില്ലയെ മാലിന്യങ്ങളില്‍നിന്ന് മുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മികവുപുലര്‍ത്തുന്ന കളക്ട്രേറ്റിലെ ജീവനക്കാര്‍ക്കും ഓഫീസുകള്‍ക്കും പുരസ്കാരം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ മിത്ര അറിയിച്ചു. ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച പരിശീലനപരിപാടിയുടെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഡിസ്പോസിബിള്‍ ഫ്രീ കൊല്ലം കാമ്പയിനുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ പൊതുവിലും ഓഫീസുകളിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് എഡിഎം അധ്യക്ഷനായി ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും ശുചിത്വമുള്ള ഓഫീസിനും പ്രവര്‍ത്തന മികവു പുലര്‍ത്തുന്ന മൂന്ന് ജീവനക്കാര്‍ക്കും പുരസ്കാരം നല്‍കുക.
മാലിന്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ കളക്ട്രേറ്റ് ജീവനക്കാര്‍ പൊതു സമൂഹത്തിന് മാതൃകയാകണം. ഓഗസ്റ്റ് പതിനഞ്ചിന് പ്രഖ്യാപിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: