കോട്ടയം: സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്ക് നേരെയുള്ള അക്രമം അംഗീകരിക്കാനാകുന്നതല്ല.
അക്രമികളെ നിലയ്ക്ക് നിര്‍ത്താന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നേരെ വധശ്രമം നടക്കുകയും ബിജെപി സംസ്ഥാന കാര്യാലയം ആക്രമിക്കുകയും ചെയ്ത സംഭവത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് കുമ്മനം രാജശേഖരന് നേരെ വധശ്രമം നടന്നത്. തിരുവനന്തപുരം കുന്നുകുഴിയിലുളള സംസ്ഥാന കാര്യാലയത്തില്‍ ബൈക്കുകളിലെത്തിയ അക്രമിസംഘം പൊലീസ് നോക്കിനില്‍ക്കേ സംസ്ഥാന അദ്ധ്യക്ഷന്റേതടക്കം അഞ്ചോളം വാഹനങ്ങള്‍ തല്ലിതകര്‍ക്കുകയായിരുന്നു.
ഡിവൈഎഫ് ഐ നേതാവായ ഐപി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. അക്രമത്തിന്റെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് ഇത് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: