കുടിവെള്ളം എത്തിക്കണം

Friday 28 July 2017 6:17 pm IST

കൽപ്പറ്റ: മുട്ടിൽ പഞ്ചായത്തിലെ ചീപ്രം കോളനിക്കടുത്ത് കാരപ്പുഴ ജലശയത്തിൽ കോളിഫാം ബാക്ടീരയ കണ്ടെത്തിയതില്‍  ബി ജെ പി ഇടപെടലുകളെ തുടർന്ന് മുട്ടിൽ ഗ്രാമപ്പഞ്ചായത്ത്  ശുദ്ധജല വിതരണം അടിയന്തിരമായി അനുവദിക്കുന്നമെന്ന് പറഞ്ഞിരുന്നു എന്നാൽ ഒരു വലിയ കുടിവെള്ള ടാങ്ക് മാത്രമാണ് ഇവിടെ വെച്ചത് .തുടക്കത്തിൽ രണ്ടു ദിവസം മാത്രമാണ് ഇതിൽ വെള്ളം കൊണ്ടുവന്നു നിറച്ചിരുന്നത് .ഇപ്പോൾ ഒരു ആഴ്ചയിലധികമായി ഈ ടാങ്കിൽ പഞ്ചായത്ത്‌ വെള്ളമെത്തിക്കുന്നില്ല. കോളനിക്കാർ ഇപ്പോഴു കാരപ്പുഴയിലെ മാലിന്യ ജലമാണ് കുടിക്കുന്നത് .ഇത് മാരകമായ രോഗങ്ങൾക്കു പകർച്ചവ്യാധികൾക്കും ഇടയാക്കുംസംഭവത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും വേണ്ടത് ചെയ്യണമെന്നും  ബി.ജെ.പി കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു യോഗത്തിൽ ആരോടരാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു, പി ആർ ബാലകൃഷ്ണൻ, ടി എം സുബിഷ്, എം.പി.സുകുമാരൻ, വി.കെ ശിവദാസൻ,കെ.അനന്തൻ',കെ.എം.ഹരീന്ദ്രൻ, വി.പി സത്യൻ, എം കെ രാമദാസ് എന്നിവർ സംസാരിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.