അമൃതയില്‍ റോബോല്‍സവം തുടങ്ങി

Friday 28 July 2017 6:20 pm IST

റോബോത്സവം ഐഎസ്ആര്‍ഒ ഡയറക്ടര്‍ എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യുന്നു. ബഹ്മചാരി സദീപ്, ഡീന്‍ ഡോ:ബാലകൃഷ്ണശങ്കര്‍, പ്രിന്‍സിപ്പാള്‍ ഡോ: എസ്.എല്‍.ജ്യോതി എന്നിവര്‍ സമീപം.

കരുനാഗപ്പള്ളി: റോബോട്ടുകളുടെ സാധ്യത ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ എങ്ങനെ വിനിയോഗിക്കാം എന്നതിന്റെ നേര്‍ക്കാഴ്ചയുമായി അമൃതപുരി കാമ്പസ്. അമൃത വിശ്വവിദ്യാപീഠത്തിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇലക്ട്രിക്കത്സിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തെ റോബോട്ടിക്ക് ഓട്ടോമേഷന്‍ രംഗത്തെ പ്രഥമമേള ആയ റോബോത്സവത്തിന് അമൃതപുരി കാമ്പസില്‍ തുടക്കമായി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കും. ഇതിനോടനുബന്ധിച്ച് 14 ശില്‍പ്പശാലകള്‍, 19 മത്സര ഇനങ്ങള്‍, വൈവിദ്ധ്യമുള്ള മറ്റു പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

റോബോത്സവത്തിന്റെ ഉദ്ഘാടനം ഐഎസ്ആര്‍ഒ എല്‍പിഎസ്ഇ വിഭാഗം ഡയറക്ടര്‍ എസ്.സോമനാഥ് നിര്‍വഹിച്ചു. അമൃതപുരി കാമ്പസ് ഡയറക്ടര്‍ ബ്രഹ്മചാരി സദീപ്, ഡീന്‍ ഡോ:ബാലകൃഷ്ണശങ്കര്‍, പ്രിന്‍സിപ്പാള്‍ ഡോ: എസ്.എല്‍.ജ്യോതി, ഡോ:രാജേഷ്‌കണ്ണന്‍ മേഘലിംഗം, വിവേക് എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.