ന്യൂദല്‍ഹി: അടല്‍ പെന്ഷന് യോജനയുടെ വരിക്കാരുടെ എണ്ണം 2017 ജൂലൈ 22 ലെ കണക്കുകള്‍ പ്രകാരം 58,08,071 ആയി ഉയര്‍ന്നതായി കേന്ദ്ര ധന സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍ ലോക്സഭയെ അറിയിച്ചു.
2017 മാര്‍ച്ചില്‍ 48,83,829 ഉം, 2016 മാര്‍ച്ചില്‍ 24,84,895 ഉം ആയിരുന്നു വരിക്കാരുടെ എണ്ണം. 155 കോടി രൂപയാണ് പദ്ധതിയ്ക്കായി 2017-18 ലെ ബജറ്റില്‍ അനുവദിച്ച വിഹിതം. 2016-17 കാലയളവില്‍ 120 കോടി രൂപയും, 2015-16 കാലയളവില്‍ 173 കോടി രൂപയും പദ്ധതിയ്ക്കായി വകയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: