ബിഎംഎസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Friday 28 July 2017 8:52 pm IST

കോട്ടയം: എച്ച്ഡിഎഫ് സി ലൈഫ് എന്ന സ്ഥാപനത്തിലെ രണ്ടു തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കോട്ടയം ചങ്ങനശ്ശേരി പാല എന്നിവിടങ്ങളില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടന്നു. കോട്ടയത്തു നടന്ന പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ ജോ. സെക്രട്ടറി മനോജ് മാധവന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം മേഖലാ പ്രസിഡന്റ് പി.കെ. തങ്കപ്പന്‍ അദ്ധ്യക്ഷനായി. ഭാരവാഹികളായ കെ.ജി. ഗോപകുമാര്‍, എം.ജി. മോഹനന്‍നായര്‍, എന്‍.എം. രാധാകൃഷ്ണന്‍, ജയകുമാര്‍, ജോഷി ജോസഫ്, ജയറാം രമേശ്, മോഹനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പാലായില്‍ ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ഗോപിയും ചങ്ങനാശ്ശേരിയില്‍ ജില്ലാ സെക്രട്ടറി ടി.എം. നളിനാക്ഷന്‍നായരും ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.