പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Friday 28 July 2017 9:16 pm IST

അങ്കമാലി : യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ജാമ്യാപേക്ഷയില്‍ രണ്ട് ദിവസത്തെ വാദത്തിനു ശേഷം ഇന്നലെ വിധി പറയാന്‍ ആദ്യം തീരുമാനിച്ചിരുന്നു. പിന്നീട് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു . രണ്ടാം ദിവസത്തെ വാദം അടച്ചിട്ട മുറിയിലായിരുന്നു. വക്കീലന്‍മാര്‍ ഉള്‍പ്പടെ എല്ലാവരെയും പുറത്താക്കിയാണ് വാദം നടന്നത്. സുനിയ്ക്ക് വേണ്ടി അഡ്വ. ബി എ ആളൂരും പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ അഡ്വ സുരേനും ഹാജരായി. വിപിന്‍ ലാലിനെ കസ്റ്റഡിയില്‍ വാങ്ങി അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസിലെ പത്താം പ്രതിയായ വിപിന്‍ലാലിനെ പോലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. അങ്കമാലി ഒന്നാം ക്ലാസ് ജ്യൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയാണ് പോലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിപിന്‍ലാലാണ് സുനിയുടെ താല്‍പര്യപ്രകാരം ദിലീപിന് കത്ത് എഴുതിയത്. 31 വരെയാണ് അങ്കമാലി ഒന്നാം ക്ലാസ് ജ്യൂഡിഷ്യല്‍ മജിസ്‌ട്രേഡ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.